കോഴിക്കോട്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. കൂട്ടുപ്രതിയായ കാമുകന്‍ ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും കേസില്‍ ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സൗജിത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്.
സൗജിത്തിന്റെ മരണം കൊലപാതകമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സൗജിത്തിനൊപ്പം താമസിച്ചിരുന്ന ബഷീര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൗജത്തിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബഷീർ സമ്മതിച്ചത്. വഴക്കിനിടെ ഷാള്‍ മുറുക്കിക്കൊല്ലുകയായിരുന്നുവെന്നും ആദ്യം തല ഭിത്തിയില്‍ ഇടിച്ചതിന് ശേഷമാണ് കൊലനടത്തിയതെന്നും ബഷീര്‍ പറഞ്ഞു.
ഹൈവേക്ക് സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം: ട്രോളി ബാഗില്‍ ശരീര ഭാഗങ്ങൾ
സൗജിത്തിന്റെ ഭര്‍ത്താവ് സവദിനെ ബഷീറും യുവതിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇരുവരുടെയും മൊഴി. കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും കൊണ്ടോട്ടിയിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും സ്വര്‍ണാഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
Post Your Comments