തിരുവനന്തപുരം; പ്രശസ്ത മാധ്യമ പ്രവർത്തകൻ കെഎം ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവായി നല്‍കിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ കർശനമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്ത്.
കേസിൽ തെളിവായി പോലീസ് നൽകിയ 2 സിഡികളുടെ പകർപ്പ് വേണമെന്നാണ് ശ്രീറാം ആവശ്യപ്പെട്ടത്. കൂടാതെ ഈ തെളിവുകൾ ഹാജരാക്കണമെന്ന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
ദൃശ്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഡിസംബര്‍ 30ന് കോടതി അന്തിമവിധി പുറപ്പെടുവിക്കും. കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ശ്രീറാം കുറ്റപത്രം വായിച്ച് കേട്ടിരുന്നു. പിന്നീട് ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments