COVID 19KeralaLatest NewsNews

ഇന്നത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* ആലപ്പുഴ

കാവാലം (കണ്ടെന്‍മെന്റ് സോണ്‍ 10),

* കോഴിക്കോട്

കായണ്ണ (സബ് വാര്‍ഡ് 3),

* എറണാകുളം

അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14)

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button