ന്യൂഡല്‍ഹി: ആശയങ്ങള്‍ ദേശതാത്പര്യങ്ങള്ക്കു വിരുദ്ധമാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നല്ല പരിഷ്കരണങ്ങള്‍ എങ്ങനെ നല്ല രാഷ്ട്രീയമാക്കി മാറ്റാമെന്ന കാര്യത്തില്‍ ജെഎന്‍യുവില്‍ ചര്‍ച്ച നടക്കണമെന്നും എല്ലാവരെയും ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ തിരുത്തല്‍ വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ പരിഷ്കരണങ്ങളും വികസത്തിനു വേണ്ടിയുള്ളതാണ്. വര്‍ഷങ്ങളായി കര്‍ഷകര്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ വിഷയമാണ്. ഞങ്ങള്‍ അവര്‍ക്കു സുരക്ഷ നല്കി, പരിഷ്കരണങ്ങളും ആരംഭിച്ചു. ഇപ്പോള്‍ അവര്‍ക്കു വീടുണ്ട്, ശൗചാലയങ്ങളുണ്ട്, വൈദ്യുതിയുണ്ട്, ഇന്റര്‍നെറ്റ് കണക്ഷനുമുണ്ട്- മോദി പറഞ്ഞു. അതേസമയം ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിവേകാനന്ദ പ്രതിമ പുന:സ്ഥാപിക്കുന്നതിനെതിരെ ജെ എൻ യു എസ് യു വിദ്യാർത്ഥീ സംഘടന .
പ്രതിമ പുനസ്ഥാപിക്കുന്നത് അനാവശ്യചിലവാണ് ഉണ്ടാക്കുന്നതെന്നും , ആ പണം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കാമായിരുന്നുവെന്നുമാണ് ഇവർ വാദിക്കുന്നത് . പല രാജ്യങ്ങളിൽ നിന്നും ജെ എൻ യുവിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ വിവേകാനന്ദൻ മാതൃകയാകാനാണ് കാമ്പസിൽ സ്വാമിജിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു .
Post Your Comments