KeralaLatest NewsNews

ബാറിൽ നിന്ന് ജവാൻ മദ്യം വാങ്ങി കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് ; പിടിച്ചെടുത്ത സാമ്പിൾ ബോട്ടിലിന്റെ പരിശോധനഫലം കണ്ട് അമ്പരന്ന് എക്സൈസ് ഉദ്യോഗസ്ഥരും

കോഴിക്കോട് : മെയ് 29-ന് മുക്കത്തെ മലയോരം ബാറില്‍ നിന്ന് ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു. പരിശോധിച്ച സാമ്പിളിൽ നിർദ്ദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽകഹോൾ കണ്ടെത്തി.

Read Also : കൊവിഡ് രോഗി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ജവാനിൽ 42.18ശതമാനമാണ് ഈതൈൽ ആൽകഹോൾ വേണ്ടതെങ്കിലും ബാറില്‍ നിന്ന് പരിശോധനക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കോഹോളിന്‍റെ അളവ്. സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയാണ് ബാറുടമ മദ്യം വാങ്ങിയത്.

മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. ബാറിൽ വെച്ചു തന്നെ കൃത്രിമം നടന്നരിരിക്കാനാണ് സാധ്യതയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതേ ബ്രാൻഡിലുള്ള കുപ്പികളിൽ കൃത്രിമം കണ്ടെത്തിയിട്ടുമില്ല. അബ്കാരി ആക്റ്റിലെ 56ബി, 57എ വകുപ്പുകൾ പ്രകാരം കേസെടുത്തു. പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബാറുടമയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button