ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 86,83,917 ആയി ഉയർന്നിരിക്കുന്നു. 47,905 പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇന്നലെ 550 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊറോണ വൈറസ് മരണം 1,28,121 ആയി ഉയർന്നിരിക്കുന്നു. 4,89,294 പേരാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 52,718 പേര് രോഗ മുക്തിനേടിയതോടെ ആകെ രോഗ മുക്തരുടെ എണ്ണം 80,66,502 ആയി ഉയർന്നു. 92.89 ശതമാനമാണ് രോഗമുക്തി നിരക്ക് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,93,358 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിക്കുകയുണ്ടായി. ദില്ലിയിൽ കൊറോണ വൈറസ് സൂപ്പർ സ്പ്രഡിലേക്ക് നീങ്ങുന്നുവെന്ന എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ മുന്നറിയിപ്പ് ശരിവച്ച് പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. ഇന്നലെ 8593 പേരാണ് രോഗ ബാധിതരായത്. പശ്ചിമ ബംഗാളിൽ 3,872 പേർക്കും, മഹാരാഷ്ട്രയിൽ 4,907 പേർക്കുമാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.
Post Your Comments