കോഴിക്കോട്: മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി.ജെ.പി സ്ഥാനാര്‍ഥി. 2010ലെ നഗരസഭയില്‍ 71ാം വാര്‍ഡായ അത്താണിക്കലില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.എസ്. സത്യഭാമയാണ് അതേ വാര്‍ഡില്‍ ബി.ജെ.പിക്കുവേണ്ടി മത്സരിക്കുക. കഴിഞ്ഞ തവണ സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി നേതാവും നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനുമായ കെ.വി. ബാബുരാജ് 432 വോട്ടിന് കോണ്‍ഗ്രസിലെ എം. വിനീത് രവീന്ദ്രനാഥിനെ തോല്പിച്ച് ഇടതുമുന്നണിക്കായി തിരിച്ചുപിടിച്ച സീറ്റാണിത്.
Read Also: ബിനീഷ് കേസില്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിയാകും: സുഭാഷ് വാസു
എന്നാൽ 2010ല്‍ സത്യഭാമ സി.പി.എമ്മിലെ എം. ശ്രീജയെ 47 വോട്ടിനാണ് തോല്പിച്ചത്. മേയര്‍ എ.കെ. പ്രേമജം തന്റെ വാര്‍ഡിനെ പരിഗണിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കൗണ്‍സില്‍ യോഗത്തിനിടെ സത്യഭാമ ആത്മഹത്യശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു. 2016 മുതല്‍ ബി.ജെ.പിയുമായി സഹകരിച്ച് വാര്‍ഡില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണവര്. കഴിഞ്ഞ തവണ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ നേരിട്ട് മത്സരിച്ച 58ാം വാര്‍ഡായ കുറ്റിച്ചിറയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. പള്ളിക്കണ്ടി സിദ്ദീഖാണ് കുറ്റിച്ചിറയില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുക. 2010ല്‍ ആറുപേര്‍ മത്സരിച്ചപ്പോള്‍ ലീഗിലെ കെ.പി. അബ്ദുല്ലക്കോയക്ക് 1683 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡില്‍ കഴിഞ്ഞ തവണ ലീഗിന്റെ ഭൂരിപക്ഷം 1007 ആയി ചുരുങ്ങിയിരുന്നു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ശാന്ത വലിയപറമ്പിലിനെയാണ് കോണി ചിഹ്നത്തില്‍ മത്സരിച്ച ശ്രീകല തോല്പിച്ചത്.
Post Your Comments