ലഡാക്ക്: ചൈനയെ പിന്തുണച്ചു കൊണ്ട് ഫോൺ സംഭാഷണം നടത്തിയ കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർ ഹുസൈനെതിരെ ലഡാക്ക് പൊലീസ് കേസെടുത്തു. ചൈനയെ പിന്തുണച്ചു കൊണ്ടുള്ള സക്കീർഹുസൈന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് വൻ വിവാദമായിരുന്നു. ലഡാക്ക് ബിജെപി പാർലമെന്റ് അംഗം ജംയാങ് സെറിങ്ങാണ് കോൺഗ്രസ് നേതാവ് സക്കീർ ഹുസൈന്റേതെന്നു കരുതുന്ന വോയ്സ് ക്ലിപ്പ് പുറത്തു വിട്ടത്.
“ഗാൽവാനിൽ ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ കീഴടക്കി. ആയുധമുണ്ടായിട്ടും ഇന്ത്യൻ പട്ടാളക്കാർ നിറയൊഴിച്ചില്ല.” എന്നാണ് കോൺഗ്രസ് കൗൺസിലർ പറയുന്നത്. ഇനി എന്താണ് ഉണ്ടാവാൻ പോകുന്നതെന്ന് അപ്പുറത്തുള്ള ആൾ ചോദിക്കുമ്പോൾ “ലഡാക് ഒരായിരം കഷണങ്ങളായി വിഭജിക്കപ്പെടണം, പകുതി ചൈനയെടുക്കും, എന്നാൽ, നമുക്ക് കശ്മീരിന്റെ വിശേഷാധികാരം തിരിച്ചു കിട്ടും” എന്ന് സക്കീർ ഹുസൈൻ മറുപടി കൊടുക്കുന്നു.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ടെലിഫോൺ സംഭാഷണം, ദേശീയ തലത്തിൽ വികാരമിളക്കി വിട്ടിട്ടുണ്ട്. രാജ്യത്തെ ചതിക്കുന്ന കോൺഗ്രസിന്റെ ഈ നയത്തിനെതിരെ ആഞ്ഞടിച്ചു ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ തുടരുകയാണ്. അതിര്‍ത്തിയായ ദെപ്സാങില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സൈന്യവും ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങളും എത്തി. ശ്രീനഗർ, ലേ, അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിൽ വ്യോമസേന പടയൊരുക്കം നടത്തുന്നുണ്ട്.
ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം ഗൽവാൻ, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണ് സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ, ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണ സജ്ജമായതായി ഇന്ത്യൻ സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും വിലയിരുത്തും.
കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം എല്ലാ തയ്യാറെടുപ്പുകളും നടത്തി. പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് ആണ് സൈനിക തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. നിരവധി പോർ വിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും എത്തിച്ചു. ഭൂമി ശാസ്ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്ക്കാണ്.
ഗാൽവൻ താഴ്‌വരയിലും സംഘർഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാൻ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകൾ ആണ് തയാറായിട്ടുള്ളത്. സൈനികരെയും സാമഗ്രികളും എത്തിക്കാൻ എം. ഐ 17 വി 5 ഹെലികോപ്റ്ററുകളും തയ്യാർ.
സുഖോയ് എം. കെ 1, മിറാഷ്, ജാഗ്വാർ തുടങ്ങിയവയ്ക്ക് ഇന്ത്യൻ ബേസുകളിൽ നിന്ന് സംഘർഷ മേഖലകളിലേക്ക് അതിവേഗമെത്താൻ സാധിക്കും. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ കരസേനയ്ക്ക് വ്യോമ പിന്തുണ നൽകാൻ അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിച്ച് കഴിഞ്ഞു. ക്രമീകരണങ്ങൾ ഏത് സാഹചര്യവും നേരിടാൻ പാകത്തിൽ പൂർത്തിയായതായി സൈന്യം ക്രേന്ദ്രസർക്കാരിനെ അറിയിച്ചു. അതേസമയം ഇന്ന് പ്രതിരോധമന്ത്രി വീണ്ടും ഇന്ത്യൻ അതിർത്തിയിലെ സാഹചര്യം വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫും യോഗത്തിൽ പങ്കെടുക്കും.
Post Your Comments