Latest NewsIndia

നാലു വയസുകാരൻ അറിയാതെ നമ്പർ പ്ളേറ്റ് പൊട്ടിച്ചു, അമ്മയെ ക്രൂരമായി മർദ്ദിച്ചു കോൺഗ്രസ് കൗൺസിലർ

അടി കൊണ്ട സ്ത്രീയുടെ നാലുവയസുകാരനായ മകൻ (ദുർഗ സാഹു) കാറിന്റെ നെയിംപ്ലേറ്റ് അബദ്ധത്തിൽ തകർത്തതിനെ തുടർന്നാണ് സംഭവം.

ഛത്തീസ്ഗഡ് : റായ്പൂരിലെ ഗോബ്രനവപാറയിൽ പട്ടാപകൽ കോൺഗ്രസ് കൗൺസിലർ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രതി മംഗ്രാജ് സോങ്കർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അടി കൊണ്ട സ്ത്രീയുടെ നാലുവയസുകാരനായ മകൻ (ദുർഗ സാഹു) കാറിന്റെ നെയിംപ്ലേറ്റ് അബദ്ധത്തിൽ തകർത്തതിനെ തുടർന്നാണ് സംഭവം.

ഉച്ചയോടെ, സംഭവത്തെക്കുറിച്ച് അറിഞ്ഞ സോങ്കറിന്റെ മകൻ കുഞ്ഞിനെ തല്ലി. എന്നാൽ അപ്പോൾ മാതാവിനെ തല്ലിയോ എന്നത് വ്യക്തമല്ല. വൈകുന്നേരം കോൺഗ്രസ് കൗൺസിലർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ കാർ ‘കേടായതായി’ അറിഞ്ഞു. പ്രകോപിതനായ മംഗ്‌രാജ് സോങ്കർ സ്ത്രീയെ വിളിച്ച് വരുത്തി തെറിവാക്കുകളിൽ അധിക്ഷേപിച്ചു. സോങ്കറിന്റെ മകൻ തന്റെ പിഞ്ചുകുഞ്ഞിനെ തല്ലിച്ചതച്ചതായി ദുർഗ സാഹു പരാതിപ്പെട്ടപ്പോൾ അയാൾ കൂടുതൽ പ്രകോപിതനായി സ്ത്രീയെ അടിക്കുകയായിരുന്നു .

ഭർത്താവ് ഇടപെടാൻ ശ്രമിച്ചപ്പോൾ പ്രതി അയാളെ തള്ളിമാറ്റി ദുർഗാ സാഹുവിനെ ആക്രമിക്കുന്നത് തുടർന്നു. മംഗ്‌രാജ് സോങ്കർ സ്ത്രീയെ പരസ്യമായി ഉപദ്രവിച്ചതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. സംഭവത്തിന്റെ വീഡിയോ അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഗോബ്രനവാപര മുനിസിപ്പാലിറ്റിയുടെ വാർഡ് നമ്പർ 16 ന്റെ കൗൺസിലറാണ് മംഗ്രാജ് സോങ്കർ. തന്നെ ആക്രമിച്ചത് കാണിച്ചു ദുർഗ സാഹു ഗോബ്രനവപാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button