Latest NewsIndia

കൂടുതൽ തൊ​ഴി​ല​വ​സ​രങ്ങൾ സൃ​ഷ്ടി​ക്കാ​ന്‍ ആ​ത്മ​നി​ര്‍​ഭ​ര്‍ റോ​സ്ഗാ​ര്‍ യോ​ജ​ന; മൂന്നാമത്തെ മെ​ഗാ സാമ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്രം

നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്.

രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​മ​ന്ത്രി ആ​ത്മ​നി​ര്‍​ഭ​ര്‍ റോ​സ്ഗാ​ര്‍ യോ​ജ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഒ​രു രാ​ഷ്ട്രം, ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും 28 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 68.8 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 39.7 ല​ക്ഷം നി​കു​തി​ദാ​യ​ക​ര്‍​ക്കാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് 1,32,800 കോ​ടി രൂ​പ റീ​ഫ​ണ്ട് ന​ല്‍​കി. ഉ​ത്സ​വ അ​ഡ്വാ​ന്‍​സ് ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ബി​ഐ ഉ​ത്സ​വ് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു​വെ​ന്നും മൂ​ല​ധ​ന ചെ​ല​വു​ക​ള്‍​ക്കാ​യി 3,621 കോ​ടി രൂ​പ പ​ലി​ശ ര​ഹി​ത​വാ​യ്പ​യും അ​നു​വ​ദി​ച്ച​താ​യും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഉ​ത്പ​ന്ന നി​ര്‍​മാ​ണ ആ​നു​കൂ​ല്യ പ​ദ്ധ​തി(​പി​എ​ല്‍​ഐ)​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ന്‍​സെ​ന്‍റീ​വാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും. പ​ത്തു​മേ​ഖ​ല​ക​ളെ​ക്കൂ​ടി പ​ദ്ധ​തി​ക്കു​കീ​ഴി​ല്‍ കൊ​ണ്ടു​വ​രി​ക​യും അ​ധി​ക​തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ക​രാ​റു​കാ​ര്‍ കെ​ട്ടി​വ​യ്‍​ക്കേ​ണ്ട തു​ക മൂ​ന്ന് ശ​ത​മാ​ന​മാ​യി കു​റ​ച്ചു.​ നി​ല​വി​ല്‍ അ​ഞ്ച് മു​ത​ല്‍ 10 ശ​ത​മാ​നം ആ​യി​രു​ന്നു. വീ​ടു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ദാ​യ​നി​കു​തി ഇ​ള​വും പ്ര​ഖ്യാ​പി​ച്ചു.

read also: ഇന്ത്യ-ചൈന അതിര്‍ത്തിയിൽ നിന്ന് സൈനിക പിന്മാറ്റ നടപടികള്‍ ആരംഭിച്ചതായി ചൈന ഇന്ത്യയെ അറിയിച്ചു, കരുതലോടെ ഇന്ത്യ

15,000 രൂ​പ​യി​ല്‍ താ​ഴെ ശമ്പ​ള​മു​ള്ള പു​തി​യ ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. 1,000ത്തി​ല്‍ അ​ധി​കം പേ​രു​ള്ള ക​മ്പ​നി​ക​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ വി​ഹി​തം മാ​ത്രം ന​ല്‍​കും. ന​ഷ്ട​ത്തി​ലാ​യ സം​ര​ഭ​ങ്ങ​ള്‍​ക്ക് അ​ധി​ക വാ​യ്‍​പ ഗ്യാ​ര​ണ്ടി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​രു​വ​ര്‍​ഷം മൊ​റ‌​ട്ടോ​റി​യ​വും നാ​ലു​വ​ര്‍​ഷ​ത്തെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യും ന​ല്‍​കും. സ​ര്‍​ക്കി​ള്‍ റേ​റ്റി​നും യ​ഥാ​ര്‍​ത്ഥ വി​ല​യ്ക്കും ഇ​ട​യി​ല്‍ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന വ്യ​ത്യാ​സം 10 നി​ന്ന് 20 ശ​ത​മാ​ന​മാ​ക്കി. രാ​സ​വ​ള സ​ബ്സി​ഡി​ക്കാ​യി 65,000 കോ​ടി​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 10,000 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button