ന്യൂഡല്‍ഹി: പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു.
ഇപിഎഫ്ഒയില്‍ എന്റോള്‍ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അര്‍ഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിര്‍ത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
Post Your Comments