കഴിഞ്ഞ വര്‍ഷം നവംബറില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) അക്രമികള്‍ തകര്‍ത്ത സ്വാമി വിവേകാനന്ദന്റെ പ്രതിമ പുനഃസ്ഥാപിച്ചു. നവംബര്‍ 12 ന് വീഡിയോ കോണ്‍ഫെറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഹോസ്റ്റലിലെ ഫീസ് വര്‍ധനയ്ക്കും ഹോസ്റ്റല്‍ മാനുവല്‍ പരിഷ്കരിച്ചതിനുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം നടത്തിയതിനു പിന്നാലെയാണ് സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 12ന് വൈകീട്ട് 6:30 ക്കായിരിക്കും ചടങ്ങുകള്‍ നടക്കുക. ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടുകൂടിയാണ് പ്രതിമ പുനഃസ്ഥാപിച്ചത്.
read also: മുന്നാക്ക സംവരണത്തില്‍ പ്രതിഷേധം; ഡി.വൈ.എഫ്.ഐ വനിത ദളിത് നേതാവ് രാജിവെച്ചു
2018 -ലാണ് ജെ.എന്‍.യു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യൂണിവേഴ്സിറ്റിയുടെ അഡ്മിന്‍ ബ്ലോക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി ഗുണ്ടകള്‍ പ്രതിമ നശിപ്പിക്കുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ പ്രതിമയില്‍ പെയിന്റ് പൂശുകയും പ്രതിമയ്ക്കു കീഴില്‍ ബി.ജെ.പിയെ അവഹേളിക്കുന്ന രീതിയിലുള്ള വാക്കുകള്‍ എഴുതി വെയ്ക്കുകയും ചെയ്തിരുന്നു.
Post Your Comments