
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിനായി ലോക ജനതയെ സഹായിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദന രാജ്യമെന്ന നിലയില്‍ ലോക ജനതയെ കൊവിഡില്‍ നിന്നും സംരക്ഷിക്കാന്‍ ഇന്ത്യ മുഴുവന്‍ ശേഷിയും ഉപയോഗിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 20-ാമത് ഷാങ്ഹായ് ഉച്ചകോടി വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയ്ക്ക് ഷാങ്ഹായ് രാജ്യങ്ങളുമായി ചരിത്രപരമായ ബന്ധമുണ്ട്. രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കുന്നതിന് ഉപരി പരസ്പരം പരമാധികാരത്തെ ബഹുമാനിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യ വിശ്വസിക്കുന്നു.’ മോദി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്ത്യയില്‍ നിന്നും 150 ഓളം രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ അയച്ചുവെന്നും മോദി പറഞ്ഞു. ഷാങ്ഹായ് അംഗങ്ങളായ റഷ്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ എട്ട് രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Post Your Comments