ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രഭാവം തന്നെ. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് തോല്‍വി സമ്മതിച്ചു. ജനവികാരം മാനിക്കുന്നു എന്ന് കമല്‍നാഥ് പറഞ്ഞു. എല്ലാ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു. 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 20ലും ബിജെപി മികച്ച ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് കമല്‍നാഥിന്റെ തോല്‍വി സമ്മതം.
അതേസമയം, രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. എക്സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിച്ച് ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് ഏതാണ്ടുറപ്പായി.
Post Your Comments