![](/wp-content/uploads/2020/10/rahul-modi.jpg)
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പില്‍ വോട്ടോണ്ണല്‍ പുരോഗമിക്കുന്നു. 17 ഇടത്ത് ബിജെപിയും ഒന്‍പതിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീ ഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. മധ്യപ്രദേശിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.
മധ്യപ്രദേശില്‍ ആകെ 28 സീറ്റുകളില്‍ 18എണ്ണത്തിലും ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് എട്ടിടത്തും മറ്റുള്ളവര്‍ രണ്ടിടത്തും മുന്നിട്ട് നില്‍ക്കുന്നു. മധ്യപ്രദേശില് ഇതാദ്യമായാണ് 28 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് 25 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബാക്കിയുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല് എമാരുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
എട്ട് സീറ്റുകളില്‍ വിജയം ഉറപ്പിച്ചാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണം തുടരാനാകും എന്നതാണ് സ്ഥിതി.ഉത്തര്‍പ്രദേശില്‍ ഏഴിടത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ചിടങ്ങളില്‍ ബിജെപിയും രണ്ടിടങ്ങളില്‍ മറ്റുള്ളവരുമാണ് മുന്നില്‍ആ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളില്‍ ഏഴിടത്തും ബിജെപിയാണ് മുന്നില്‍. ഒരിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
Post Your Comments