പട്‌ന: വാശിയേറിയ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ ഡി എ മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ആദ്യ ഒന്നര മണിക്കൂര്‍ വ്യക്തമായ ലീഡാണ് മഹാസഖ്യത്തിനുണ്ടായിരുന്നത്. എന്നാല്‍ മത്സരം പിന്നീട് ഇഞ്ചോടിഞ്ചായി. ഒരു ഘട്ടത്തില്‍ മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന പ്രതീതിയുണ്ടായി. അതേസമയം ലീഡ് നിലയില്‍ പതിയെ മുന്നേറിയ എന്‍ ഡി എ പതിയെ മഹാസഖ്യത്തിന്റെ ലീഡ് നില മറികടക്കുകയായിരുന്നു.
വോട്ടെണ്ണല്‍ രണ്ടേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ ഡി എ 123 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മഹാസഖ്യം 112 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബി ജെ പിയും ആര്‍ ജെ ഡിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ആര്‍ ജെ ഡിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.
read also: ബീഹാറിൽ എൻഡിഎ കേവലഭൂരിപക്ഷം മറികടന്നു
ആര്‍ ജെ ഡി 75 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ 13 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. എന്‍ ഡി എയില്‍ ജെ ഡി യു 51 സീറ്റുകളിലും ബി ജെ പി 63 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം മഹാസഖ്യം എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ
Post Your Comments