ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി. അട്ടിമറിച്ചെന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആരോപിച്ചു.
ഇന്നു വോട്ടെണ്ണാനിരിക്കെയാണ് അഖിലേഷിന്റെ ആരോപണം. തെളിവുകള്‍ ഫലപ്രഖ്യാപനത്തിനു ശേഷം പുറത്തുവിടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാലു വര്‍ഷം മുമ്പ് , നോട്ട് നിരോധനത്തിനു പിന്നാലെ, ബാങ്കിനു മുന്നില്‍ വരിനിന്ന യുവതി ജന്മം നല്കിയ കസാഞ്ചിനാഥ് എന്ന ബാലന് അഖിലേഷ് ജന്മദിന കേക്ക് മുറിച്ചുനല്‍കി. കസാഞ്ചിനാഥിന്റെ ഓരോ ജന്മദിനവും നോട്ട്നിരോധനത്തിന്റെ പരാജയം ഓര്‍മിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്നും ബി.എസ്.പിയില്നിന്നുമായി ഏതാനും മുന്‍ എം.പിമാരും മുന്‍ എം.എല്‍.എമാരും വാര്‍ത്താസമ്മേളനത്തിനിടെ എസ്.പിയില്‍ അംഗത്വമെടുത്തു.
Post Your Comments