തൃശൂര്‍ : കുടുംബശ്രീ പ്രതിനിധിയാണെന്ന് ധരിപ്പിച്ച് വിതരണക്കാരില്‍ നിന്ന് വെളിച്ചെണ്ണ ഉള്‍പ്പെടെയുളള സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ എംബിഎ ബിരുദധാരിയായ യുവതി അറസ്റ്റിൽ. പെരിങ്ങണ്ടൂര്‍ അമ്ബലപുരം കോരാട്ട് വളപ്പില്‍ ചൈതന്യ (45) യെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങണ്ടൂരില്‍ കുഞ്ഞൂസ് അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകാരെ സമീപിക്കുന്നതും കച്ചവടം ഉറപ്പിക്കുന്നതും. അങ്ങനെ അത്താണി വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ്സ് ബാരല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ കെവിന്‍ ജോര്‍ജിന്റെ സ്ഥാപനത്തില്‍ നിന്ന് 2750 ലീറ്റര്‍ വെളിച്ചെണ്ണ വാങ്ങിയ ചൈതന്യഅത് മറിച്ചുവിറ്റ ശേഷം ഉടമയ്ക്ക് വിലയായി 536250 രൂപയുടെ ചെക് നല്‍കുകയായിരുന്നു. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയതോടെയാണ് കെവിന്‍ പൊലീസില്‍ പരാതി നല്‍കിയത്.
പാലക്കാട് സ്വദേശിയായ സംഗീത് എന്നയാളില്‍ നിന്ന് 151987 രൂപയുടെ സാധനങ്ങള്‍ വാങ്ങി വഞ്ചിച്ച കുറ്റത്തിന് ഇവര്‍ക്കെതിരെ ഫെബ്രുവരിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments