മുംബൈ: താൻ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും വെള്ളം കുടിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍. ഒരു മാസത്തോളമായി നവി മുംബയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമി മുംബൈയിലെ പ്രത്യേക കോടതിയെയാണ് സമീപിച്ചത്.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ 20 ദിവസം വേണമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹര്‍ജി നവംബര്‍ 26ലേക്കു മാറ്റി.
ഒക്ടോബര്‍ എട്ടിനാണ് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റില്‍ അംഗമായ മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ റാഞ്ചിയിലെ വസതിയില്‍നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ജയിലിനു പുറത്തുനിന്നുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. അതിനാലാണ് ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു.
Post Your Comments