Latest NewsIndiaInternational

ഇന്ത്യ-യു.എസ് ബന്ധത്തെ ഉയരങ്ങളിലെത്തിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം; ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു.

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യ-യു എസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്‍റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു.

‘തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് അഭിനന്ദനങ്ങള്‍ ജോ ബൈഡന്‍. വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍, ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒരിക്കല്‍കൂടി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’ – മോദി ട്വീറ്ററില്‍ കുറിച്ചു.

Congratulations @JoeBiden on your spectacular victory! As the VP, your contribution to strengthening Indo-US relations was critical and invaluable. I look forward to working closely together once again to take India-US relations to greater heights. pic.twitter.com/yAOCEcs9bN

– Narendra Modi (@narendramodi) November 7, 2020
എല്ലാ ഇന്തോ-അമേരിക്കക്കാര്‍ക്കും അഭിമാനമാണ് വിജയമെന്ന് ട്വീറ്റ് ചെയ്താണ് മോദി കമല ഹാരിസിനെ അഭിനന്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button