മുംബൈ: ഭീമ കൊറേഗാവ് അക്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്‌റ്റ് ചെയ്‌ത സ്‌റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി തള്ളി. ആദിവാസികളിക്കിടയിൽ മിഷനറി പ്രവര്‍ത്തനങ്ങൾ നടത്തുന്ന ജസ്യൂട്ട് പുരോഹിതനായ സ്‌റ്റാന്‍ സ്വാമി (83) ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ നല്‍കിയത്. ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ മുംബൈയ്‌ക്കു സമീപമുള്ള തലേജ ജയിലിലാണ് സ്‌റ്റാന്‍ സ്വാമി ഇപ്പോള്‍.
ഝാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള വസതിയില്‍നിന്ന് ഈ മാസം ആദ്യമാണ് സ്‌റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. സംഘം അറസ്‌റ്റ് ചെയ്‌തത്. സി.പി.ഐ. (മാവോയിസ്‌റ്റ്) പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. 2018 ജനുവരി ഒന്നിനു മുംബൈയിലെ ഭീമ കൊറോഗാവിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റില്‍ നിരവധി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ മിഷനറി പ്രവർത്തനം നടത്തി വരികയായിരുന്നു അദ്ദേഹം.
read also: പാകിസ്ഥാൻ ഇനിയും കരിമ്പട്ടികയിൽ തുടരും; വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയം
ആദിവാസികള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌റ്റാന്‍ സ്വാമിയെ അറസ്‌റ്റ് ചെയ്‌തതിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ അതിരുകളും ഭേദിച്ചെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.അറസ്‌റ്റ് പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.എം.കെ. നേതാവ് കനിമൊഴി തുടങ്ങിയവരും വിമര്‍ശിച്ചു.
Post Your Comments