ന്യൂഡൽഹി: സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റ്. സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദി ജുഡീഷ്യറിയാണെന്നും ആസാദ് ട്വിറ്ററില്‍ കുറിച്ചു.
Also Read:ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന ഉത്തരവ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് വിദ്യാർത്ഥികൾ
ഇത് മരണമല്ല, കൊലപാതകമാണ്. ഇതിന് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ച ബിജെപിയ്ക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് കുറിച്ചു.
मानवाधिकार कार्यकर्ता स्टेन स्वामी का अचानक चले जाना बहुत दुखदाई है। शोक संतप्त परिवार को मेरी विनम्र संवेदना। यह मौत नहीं हत्या है और इसके लिए सीधे तौर पर संवैधानिक अधिकारों की हत्या करने वाली भाजपा जिम्मेदार है।
— Chandra Shekhar Aazad (@BhimArmyChief) July 5, 2021
എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. എണ്‍പത്തിനാല് വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചുവെന്ന് അറിയിച്ചത്.
Post Your Comments