Latest NewsIndiaNews

കോവിഡിനു ശേഷമുള്ള ഇന്ത്യയുടെ അവസ്ഥയില്‍ വലിയ മാറ്റം …. ഇനി നമ്മളെ നിയന്ത്രിയ്ക്കുന്നത് സാങ്കേതിക വിദ്യകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കോവിഡിനു ശേഷമുള്ള ഇന്ത്യയുടെ അവസ്ഥയില്‍ വലിയ മാറ്റം . ഇനി നമ്മളെ നിയന്ത്രിയ്ക്കുന്നത് സാങ്കേതിക വിദ്യകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി ഐ.ഐ.ടിയുടെ 51ാമത് ബിരുദദാന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മോദി. ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ വിജയത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡിയ്ക്ക് ലഭിച്ചത് വളരെ സുപ്രധാന തെളിവുകള്‍… തെളിവുകള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്… അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നു … തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ ഒന്നും മിണ്ടാനാകാതെ ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും

കൊവിഡ് കാരണം പലതും മാറിക്കൊണ്ടിരിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയുമാണ് ഇന്ന് ഉപയോഗിക്കുന്നത്. കൊവിഡ് 19 ലോകത്തെ ഒരു കാര്യം പഠിപ്പിച്ചു. ആഗോളവത്കരണം പ്രധാനമാണ്. അതേ സമയം, സ്വശ്രയത്വവും ഒരുപോലെ പ്രധാന്യമുള്ളതാണ്.

യുവജനങ്ങള്‍ക്ക് അവരുടെ ആശയങ്ങളിലൂടെ കോടിക്കണക്കിന് പൗരന്മാരുടെ ജീവിതത്തെ മാറ്റാന്‍ കഴിയും. ഇതിനായി യുവജനങ്ങളെ സഹായിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കാര്‍ഷിക മേഖലയിലെ നവീകരണത്തിനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി വളരെയധികം സാധ്യതകള്‍ സൃഷ്ടിച്ചിട്ടിണ്ടെന്നും മോദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button