ബെംഗളൂരു: ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡിയ്ക്ക് ലഭിച്ചത് വളരെ സുപ്രധാന തെളിവുകള്‍. തെളിവുകള്‍ പുറത്തുവിട്ട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ ഒന്നും മിണ്ടാനാകാതെ ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യ മാതാവ് മിനിയും. അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടിയത് കോടിയേരിയുടെ മകനെ കൂടുതല്‍ കുരുക്കിലേക്ക് നയിക്കുകയാണ്. കാര്‍ഡ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും റെയ്ഡിനിടെ വച്ചതാണെന്നുമുള്ള ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ ആരോപണം ഇഡി മുഖവിലയ്ക്ക് എടുക്കുന്നില്ല. കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതിന് തെളിവ് കൂടി കിട്ടിയതോടെ അന്വേഷണം ആ വഴിക്കും നീങ്ങുന്നു. അതിനിടെ ബിനീഷിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി പറഞ്ഞു.
വീട്ടിലും ബിനീഷുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായി ഇഡി കോടതിയെ അറിയിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ എട്ടു ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തു വരികയാണ്.രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി 9 ദിവസമാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.
ലഹരി മരുന്ന് ഉപയോഗിച്ചെന്നും, ലഹരി ഇടപാടിന് സാമ്ബത്തിക സഹായം നല്‍കി എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരെ എന്‍സിബി കേസെടുക്കുമെന്ന് സൂചനകളുണ്ട്. ബിനീഷിന്റെ ചോദ്യം ചെയ്യുന്നതിന് അനുമതിക്കായി എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി.
അതേസമയം, ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കുടുക്കുന്നത് ഒരു യുവതിയെ. ഈ കാര്‍ഡുമായെത്തി പണം ഇടപാടുകള്‍ നടത്തിയത് യുവതിയാണെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടി പാര്‍ലറില്‍ അടക്കം ഈ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാര്‍ഡ് എങ്ങനെ തിരുവനന്തപുരത്ത് ഉപയോഗിച്ചുവെന്നതാണ് കേസില്‍ നിര്‍ണ്ണായകം. ഇതോടെ കാര്‍ഡുപയോഗിച്ചവരേയും കേസില്‍ പ്രതിയാക്കാനുള്ള സാധ്യത കൂടുകയാണ്.
Post Your Comments