തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് കസ്റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത ഏറെയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റും വാങ്ങി വിതരണം ചെയ്ത സംഭവത്തില്‍ ജലീലിനെ സംശയത്തോടെയാണ് കസ്റ്റംസ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കില്‍ മന്ത്രിയെ അറസ്റ്റ് ചെയ്യും. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണു മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണു ചട്ടം. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്ര പാഴ്‌സലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.
തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം. മത ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.
യുഎഇയില്‍നിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തില്‍ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റില്‍ സൂക്ഷിച്ച പെട്ടിയില്‍നിന്നും മതഗ്രന്ഥത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതിനാല്‍ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളിയിട്ടുണ്ട്.
മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കി. ഇതിന്റെ വിശദാംശങ്ങളാണ് കസ്റ്റംസ് പ്രധാനമായും ആരായുക. മതഗ്രന്ഥങ്ങളെന്ന പേരില്‍ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
Post Your Comments