തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെ ബിനീഷിന്റെ മകള്‍ക്ക് വേണ്ടി ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍. കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കില്‍ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവര്‍ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം എന്നായിരുന്നു ബാലാവകാശ കമ്മീഷനെ പരിഹസിച്ച് വിഡി സതീശന്‍ ഫെയസ്ബുക്കില്‍ കുറിച്ചത്.
കുഞ്ഞിന്റെ ഡയപ്പര്‍ പോലും മാറാന്‍ പറ്റാത്ത അവസ്ഥ വന്നുവെന്ന് പറഞ്ഞ് ബന്ധുക്കള്‍ രാവിലെ ബിനീഷിന്റെ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കാണിച്ച് ബിനീഷിന്റെ ഭാര്യാപിതാവ് ബാലാവകാശകമ്മീഷനെ സമീപിച്ചതിന് പിന്നാലെ മിനിട്ടുകള്‍ക്കുള്ളില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തി ഇഡിയോട് വിശദീകരണം ചോദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പരിഹാസവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന്‍ ഇഡിയോട് കുട്ടിയെ കാണണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിടാന്‍ ഇഡി തയ്യാറായത്.
വിഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ ജഡ്ജിമാരടക്കം നിരവധി ആളുകള്‍ അപേക്ഷകള്‍ നല്‍കി. എന്നിട്ടും മതിയായ യോഗ്യതയില്ലാത്ത ഒരു പി ടി എ പ്രസിഡണ്ട് മാത്രമായ കട്ട സഖാവിനെ ചെയര്‍മാനായി തീരുമാനിച്ചപ്പോള്‍ ഈ പ്രതിപക്ഷവും മാധ്യമങ്ങളും എന്തെല്ലാമാണ് പറഞ്ഞു പരത്തിയത്.
കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കില്‍ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവര്‍ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം
Post Your Comments