മുംബൈ: രണ്ടുവര്‍ഷം മുന്‍പ് ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേയ്ക്കാണ് അര്‍ണബിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
മുംബൈ ലോവര്‍ പരേലിലുള്ള വസതിയില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് അര്‍ണബിനെ അലിബാഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 306 (ആത്മഹത്യാപ്രേരണ) കുറ്റമാ ണ് അര്‍ണബിനെതിരേ ചുമത്തിയിട്ടുള്ളത്.
അറസ്റ്റിനിടെ വനിതാ പോലീസിനെ ആക്രമിച്ചുവെന്നാരോപിച്ച് അര്‍ണബിനെതിരേ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അ റസ്റ്റ് വാറന്റ് അര്‍ണബിന്റെ ഭാര്യയെ കാണിച്ചയുടന്‍ അവര്‍ അതു കീറിക്കളഞ്ഞുവെന്നും ഇതിനുപിന്നാലെ അര്‍ണബിനെ ബലംപ്രയോഗിച്ചു വാനില്‍ കയറ്റുകയായിരുന്നുവെ ന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുടര്‍ന്ന് 90 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പോലീസ് തന്നെയും മകനെയും മര്‍ദിച്ചെന്നും ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും അര്‍ണാബ് കോടതിയെ അറിയിച്ചു.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മിച്ചതിനുള്ള 5.40 കോടി രൂപ ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കും(53) അന്വയ്യുടെ അമ്മ കുമുദി നായിക്കും 2018ല്‍ ആത്മഹത്യ ചെയ്തെന്നാണു കേസ്.
Post Your Comments