KeralaLatest NewsIndiaNews

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ തീ​ര്‍​ഥാ​ട​നം : 65 ദി​വ​സ​ത്തെ​യും ബു​ക്കി​ങ്​ പൂ​ര്‍​ണമായി ; ഇനിയുള്ളവർ വെയ്റ്റിംഗ് ലിസ്റ്റിൽ

ശ​ബ​രി​മ​ല: ​65 ദി​വ​സ​ത്തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത്​ ദ​ര്‍​ശ​ന​ത്തി​ന്​ ഏ​ര്‍​പ്പെ​ടു​ത്തി​യ ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ്​ പൂർണ്ണമായി. എ​ണ്‍​പ​ത്ത​യ്യാ​യി​ര​ത്തോ​ളം പേ​രാ​ണ്​ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ല്‍ ബു​ക്ക്​ ചെ​യ്​​ത​ത്. തു​ട​ങ്ങി ര​ണ്ട്​ മ​ണി​ക്കൂ​റി​ന​കം 65 ദി​വ​സ​ത്തെ​യും ബു​ക്കി​ങ്​ പൂ​ര്‍​ണ​മാ​വു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11.30നാ​ണ്​ ഇ​ത്​ തു​ട​ങ്ങി​യ​ത്.

Read Also : ഐ പി എൽ 2020 : ഇന്ത്യൻ പ്രീമിയർ ലീഗ് വനിത വേർഷന് ഇന്ന് തുടക്കം

16ന്​ ​ആ​രം​ഭി​ക്കു​ന്ന തീ​ര്‍​ഥാ​ട​നം ജ​നു​വ​രി 19നാ​ണ്​ അ​വ​സാ​നി​ക്കു​ക. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ 1000 പേ​ര്‍​ക്കും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 2000 ​പേ​ര്‍​ക്കു​മാ​ണ്​ പ്ര​വേ​ശ​നം. മ​ക​ര​വി​ള​ക്ക്​ സ​മ​യ​ത്ത്​ 5000 പേ​ര്‍​ക്കാ​ണ്​ ദ​ര്‍​ശ​ന​ത്തി​ന്​ അ​നു​മ​തി. ബു​ക്ക്​ ചെ​യ്​​ത​വ​രി​ല്‍ ആരെ റ​ദ്ദാ​ക്കി​യാ​ല്‍ മാ​ത്ര​മാ​ണ്​ ഇ​നി അ​വ​സ​രം ല​ഭി​ക്കു​ക. തു​ലാ​മാ​സ പൂ​ജ​സ​മ​യ​ത്ത്​ പ്ര​തി​ദി​നം 250 പേ​ര്‍​ക്കാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. അ​ത്​ ക​ണ​ക്കാ​ക്കി ബു​ക്കി​ങ്​​ അ​വ​സാ​നി​പ്പി​ച്ചെങ്കിലും എ​ത്തി​യ​ത്​ നൂ​റ്റ​മ്ബ​തോ​ളം പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു.

സാ​ധാ​ര​ണ തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത്​ എ​ന്ന​പോ​ലെ എ​ല്ലാ ത​യാ​റെ​ടു​പ്പും ന​ട​ത്തി​വ​രു​ക​യാ​ണ്. താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​രു​ടെ​യും മ​റ്റും നി​യ​മ​നം പൂ​ര്‍​ത്തി​യാ​യി. തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത്​ പ്ര​തി​ദി​നം ഒ​രു​കോ​ടി​യോ​ളം രൂ​പ​യാ​ണ്​ ബോ​ര്‍​ഡി​ന്​ ചെ​ല​വു​വ​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​തി​ല്‍ 25 ശ​ത​മാ​നം മാ​ത്ര​േ​മ കു​റ​വു​വ​രൂ​വെ​ന്നാ​ണ്​ ബോ​ര്‍​ഡ്​ വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​തി​ദി​നം ബു​ക്ക്​ ചെ​യ്യാ​വു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന നി​ര്‍​ദേ​ശം ദേ​വ​സ്വം ബോ​ര്‍​ഡ്​ സ​ര്‍​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button