ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ കോവിഡ് കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റാണിത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിെന്റ വനിത വേര്‍ഷനായ വിമന്‍സ് ടി20 ചലഞ്ചിന് ബുധനാഴ്ച ഷാര്‍ജയില്‍ തുടക്കം കുറിക്കും. അഞ്ചുമാസം മുമ്ബ് ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ടൂര്ണമെന്റിനാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ വിരുന്നൊരുക്കുന്നത്. പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കും.
ഒമ്ബതിനാണ് ഫൈനല്‍. എല്ലാ മത്സരങ്ങളും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
Read Also : ഓസ്ട്രിയയിലെ ഭീകരാക്രമണം ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
സൂപ്പര്‍നോവാസ്, ട്രയല്ബ്ലസേഴ്സ്, വെലോസിറ്റി എന്നീ ടീമുകളാണ് ടൂര്‍ണെമന്റില്‍ മാറ്റുരക്കുന്നത്. സൂപ്പര്‍നോവാസിനെ ഹര്‍മന്‍പ്രീത് കൗറും ട്രയല്ബ്ലസേഴ്സിനെ സ്മൃതി മന്ദാനയും വെലോസിറ്റിയെ മിഥാലി രാജും നയിക്കും. മൂന്നു ടീമിന്റെയും ക്യാപ്റ്റന്മാര് ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, തായ്ലന്ഡ്, ബംഗ്ലാദേശ്, ബാര്‍ബഡോസ് എന്നീ രാജ്യങ്ങളിലെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഒരു മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും വൈകീട്ട് ആറിനാണ്. ആറു ദിവസത്തെ ക്വാറന്റീനു ശേഷമാണ് താരങ്ങള്‍ കളത്തിലിറങ്ങുന്നത്.
Post Your Comments