Latest NewsNewsInternational

ദീപാവലി ഫെഡറൽ അവധിയാക്കണം; അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിക്കും

വാഷിംഗ്ടൺ: ദീപാവലി ഫെഡറൽ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കോൺഗ്രസ് അംഗം കരോലിൻ മലോനി. കോൺഗ്രസ് അംഗങ്ങളായ രോ ഖന്ന, രാജാ കൃഷ്ണമൂർത്തി തുടങ്ങിയവർ ബില്ലിനെ പിന്തുണയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ പ്രതിനിധിയായ സഞ്ജീവ് ജോഷിപുരയും കോൺഗ്രസ് അംഗങ്ങളുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

Also Read:ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൻ അസുഖം മാറുമെന്ന പേരിൽ ദുർമന്ത്രവാദം: കണ്ണൂരിൽ നിരവധി മരണങ്ങളെന്ന് വെളിപ്പെടുത്തൽ

ബില്ലിന് അംഗീകാരം ലഭിച്ചാൽ ഫെഡറൽ സ്ഥാപനങ്ങൾക്ക് ദീപാവലി ദിവസം അവധിയായിരിക്കും.  അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അഭിമാനത്തോടെ തങ്ങളുടെ സാംസ്കാരിക പൈതൃകം ആസ്വദിച്ച് ദീപാവലി ആഘോഷിക്കാൻ ഇതോടെ സാധിക്കും.

നേരത്തെ ദീപാവലിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പിന് യു എസ് പോസ്റ്റൽ സർവീസിന്റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കരോലിൻ മെലോനി പോരാടിയിരുന്നു. ചെറിയ ഒരു പ്രവൃത്തി മൂലം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം ലഭിക്കുന്നുവെങ്കിൽ അത് വലിയ കാര്യമാണെന്നാണ് മലോനി ആ സന്ദർഭത്തിൽ പറഞ്ഞത്.

അതേസമയം നവംബർ 4ന് ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button