ചൈനയ്ക്ക് പണികൊടുക്കാനൊരുങ്ങി ജർമ്മനിയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു.
ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് സഖ്യത്തിനു കൂടുതല്‍ ശക്തി പകരുന്നതാണ് ജര്‍മ്മനിയുടെ പ്രഖ്യാപനം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുടെ ജര്‍മ്മന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
വ്യാപാരത്തി നിക്ഷേപങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുളള സാധ്യത, ഭീകരതയെ ചെറുക്കുക എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. അടുത്ത വര്‍ഷം ഇന്ത്യന്‍ സമുദ്രത്തില്‍ പട്രോളിങ്ങ് നടത്താന്‍ ജന്‍മ്മന്‍ യുദ്ധകപ്പല്‍ സജ്ജമാണെന്നും ഇന്തോ-പസഫിക് മേഖലയിലെ ജര്‍മനിയുടെ നാവിക സാന്നിദ്ധ്യം മേഖലയിലെ ക്രമസമാധാനം സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ജര്‍മന്‍ പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments