അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫില്‍ കടന്നു. നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹിയുടെ പടയോട്ടം. ജയത്തോടെ 16 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ഡല്‍ഹി പ്ലേ ഓഫിന് അര്‍ഹത നേടിയത്. 18 പോയിന്റുള്ള മുംബൈ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിരാട് കോഹ്ലിയും സംഘവും 20 ഓവറില്‍ ഏഴ് വിക്കറ്റിന് 152 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കലിന്റെ അര്‍ധ സെഞ്ചുറി(50)യാണ് ബാംഗ്ലൂരിന് കരുത്തായത്. എ.ബി.ഡിവില്ലിയേഴ്‌സ് 35 റണ്‍സും കോഹ്ലി 29 റണ്‍സും നേടി. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ച്ചെ മൂന്നു കഗീസോ റബാദ രണ്ടും വിക്കറ്റുകള്‍ നേടി.
പ്ലേ ഓഫ് പ്രവേശനത്തിന് 153 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഒരോവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. അജിങ്ക്യ രഹാനെ (60), ശിഖര്‍ ധവാന്‍ (54) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്.
Post Your Comments