ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹാരമാകുമെന്ന് സൂചന. ഈ മാസം നടക്കാന്‍ പോകുന്ന എസ്.സി.ഒ, ബ്രിക്‌സ്, എ.എസ്.ഇ.എ.എന്‍ ഉച്ചകോടികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 10നാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) വെര്‍ച്വല്‍ ഉച്ചകോടി നടക്കുക. നവംബര്‍ 17 ന് ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന ദക്ഷിണാഫ്രിക്ക (ബ്രിക്‌സ്) തുടങ്ങിയ രാജ്യങ്ങളുടെ ഉച്ചകോടിയും നവംബര്‍ 20,21 തീയതികളില്‍ ജി.20 ഉച്ചകോടിയും നടക്കും. നവംബര്‍ 11 ന് നടക്കുന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും നവംബര്‍ 30 ന് നടക്കുന്ന എസ്.സി.ഒ കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് മീറ്റിംഗിലും ഇന്ത്യയിലെയും ചൈനയിലെയും നേതാക്കള്‍ പങ്കെടുത്തേക്കും.
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇരുനേതാക്കളും പങ്കെടുക്കുന്ന ആദ്യ വെര്‍ച്വല്‍ ഉച്ചകോടിയാണ് റഷ്യയില്‍ നടക്കുന്ന എസ്.സി.ഒ.കൊവിഡ് വൈറസ് വ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ഏപ്രില്‍ മാസം സംഘടിപ്പിച്ച ജി.20 ഉച്ചകോടിയില്‍ ഇരുനേതാക്കളും പങ്കെടുത്തിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രാലയം തിരക്കേറിയ തയ്യറെടുപ്പുകള്‍ നടത്തുന്നതായാണ് സൂചന.
Post Your Comments