ബെംഗളൂരു: ബംഗളൂർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് സ്വര്‍ണക്കടത്തുമായും പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ വ്യാപാര ബന്ധങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും തമ്മില്‍ ബന്ധമുള്ള കൂടുതല്‍ കമ്പനികളിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നീട്ടിയിട്ടുണ്ട്.
Read Also: സെക്രട്ടറിയേറ്റില്‍ വന്‍ ഇരുമ്പുമറ: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലും; ജീവനക്കാര്‍ക്ക് കര്‍ശന പരിശോധന
അതേസമയം തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യുഎഎഫ് എക്സ് സൊല്യൂഷന്‍സ്, കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്, കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതുതായി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുമായി ബിനീഷിന് നേരിട്ടോ ബിനാമി ഇടപാടുകള്‍ വഴിയോ ബന്ധമുണ്ടെന്ന സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കമ്പനികളെ കുറിച്ച് അന്വേഷിക്കുന്നത്.
കൂടാതെ 2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. അതിനിടെ ബിനീഷുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അഭിഭാഷകര്‍ ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് സോണല്‍ ഓഫീസിലെത്തി. ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതില്‍ അറിയിച്ചത്. എന്നാല്‍ നിലവിൽ ഒരു അഭിഭാഷകന് മാത്രമാണ് ബിനീഷിനെ കാണാന്‍ അനുമതി നല്‍കിയിട്ടൊള്ളൂ.
Post Your Comments