KeralaLatest NewsNews

സെക്രട്ടറിയേറ്റില്‍ വന്‍ ഇരുമ്പുമറ; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലും

തോക്കേന്തിയ ഇരുപതോളം വ്യവസായ സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സെക്രട്ടറിയേറ്റിലും എത്തിക്കഴിഞ്ഞു. സ്വര്‍ണ്ണക്കടത്തും മറ്റു കേസുകളുമെല്ലാം ഉന്നതരെ ലക്ഷ്യമാക്കി എത്തിതോടെ സെക്രട്ടറിയേറ്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സുരക്ഷ വര്‍ദ്ധിപ്പിച്ചപ്പോള്‍ നിലവിൽ ജീവനക്കാര്‍ അടക്കമുള്ളവര്‍ അലയുന്ന ഘട്ടത്തിലാണ്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് മാത്രമേ ഇപ്പോള്‍ തുറക്കുന്നുള്ളൂ. തോക്കേന്തിയ ഇരുപതോളം വ്യവസായ സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാറില്‍ എത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പാക്കിയ ശേഷമേ അകത്തേക്കു വിടുന്നുള്ളൂ.

Read Also: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുമായി ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

എന്നാൽ സെക്രട്ടേറിയറ്റിന്റെ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേന ഏറ്റെടുത്തത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതോടെയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണു സെക്രട്ടേറിയറ്റിലെ സുരക്ഷാ സന്നാഹങ്ങള്‍ സേനയ്ക്കു കൈമാറിയത്. അതേസമയം സെക്രട്ടേറിയറ്റിലെ സിസിടിവികളുടെ ചുമതലയും സേന ഏറ്റെടുത്തു. ഇതുവരെ പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു സിസിടിവികളും കണ്‍ട്രോള്‍ സംവിധാനവും.

അതേസമയം പൊതുജനങ്ങള്‍ക്കു സെക്രട്ടേറിയറ്റ് സന്ദര്‍ശിക്കുന്നതിനു മൂന്നു മുതല്‍ അഞ്ചു വരെ സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും മതിയായ രേഖകളുമായി എത്തുന്നവരുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്നു വ്യക്തതയില്ല. സുരക്ഷ കര്‍ശനമാക്കാന്‍ തിരക്കിട്ടു തീരുമാനിച്ചതിനാല്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button