KeralaLatest News

മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 21 കുടുംബങ്ങള്‍ ബിജെപിയില്‍

പുതുതായി അഗത്വമെടുത്തവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് വാളത്തോട് നടന്ന ചടങ്ങില്‍ ഷാളണിയിച്ച്‌ സ്വീകരിച്ചു.

ഇരിട്ടി: ആറളം പഞ്ചായത്തിലെ വാളത്തോട് മേഖലയില്‍ നിന്നും മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നുമുള്ള നാല്‍പ്പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ബേബി ജോസഫ് കൊരണ്ടിക്ക വേലിയില്‍, സിപിഐ കിസാന്‍ സഭ അംഗം ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇരുപത്തി ഒന്നോളം കുടുംബങ്ങളില്‍ നിന്നായി നാല്‍പ്പതോളം പേരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

read also: ബിനീഷ് കോടിയേരിയുടെ ജാമ്യ സാധ്യതകള്‍ അകലുന്നു, നാർക്കോട്ടിക് ബ്യുറോ അറസ്റ്റുണ്ടാകുമോ എന്നും ഭയം, ബിനീഷിന്റെ നിര്‍ദേശപ്രകാരം അനൂപിന് പണം ഇട്ട സംവീധായകനും കുടുങ്ങും

പുതുതായി അഗത്വമെടുത്തവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് വാളത്തോട് നടന്ന ചടങ്ങില്‍ ഷാളണിയിച്ച്‌ സ്വീകരിച്ചു. യോഗത്തില്‍ ആറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കീച്ചേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, മണ്ഡലം സെക്രട്ടറിമാരായ പ്രിജേഷ് അളോറ, അശോകന്‍ പാലുമ്മി, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോസ് കല്ലമ്മാരി, സംസ്ഥാന കൗണ്‍സില്‍ അംഗം ധനഞ്ജയന്‍, പ്രശാന്ത് തരണി, എം.എസ്. ബിജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button