ലഖ്നൗ : വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കുന്നതിനെക്കാൾ നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. സമാജ്‌വാദി പാർട്ടി സ്ഥാനർഥികളെ തോൽപ്പിക്കാൻ ബി.ജെപിക്ക് വോട്ട് നൽകുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മായാവതിയുടെ പുതിയ പ്രഖ്യാപനം.
ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ലെന്നും മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Also : പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം
എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബി.എസ്.പിയുടെ പ്രത്യയശാസ്ത്രം. ഇത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് നേർവിപരീതമാണ്. വർഗ്ഗീയ, ജാതി, മുതലാളിത്ത പ്രത്യശാസ്ത്രം പിന്തുടരുന്നവരുമായി ബി.എസ്.പി സഖ്യമുണ്ടാക്കില്ലെന്നും മായാവതി വ്യക്തമാക്കി. വരാനിരിക്കുന്ന രാജ്യസഭ, സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാനായി ബി.എസ്.പി ബിജെപിക്കോ മറ്റേതെങ്കിലും പാർട്ടികൾക്കോ വോട്ട് ചെയ്യുമെന്നാണ് മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നത്.
Post Your Comments