മെയ്ന്‍പുരി: 25 വര്‍ഷത്തിന് ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മയവതിയും ഇന്ന് വേദിയില്‍.ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരില്‍ നടക്കുന്ന എസ്പി-ബിഎസ്പി സയുക്ത റാലിയിലാണ് ഇരുവരും ഒരു വേദിയില്‍ എത്തുന്നത്.
നേരത്തെ ആഗ്രയിലും ദിയോബന്ദിലും ബാദ്വനിലും സഖ്യം നടത്തിയ സംയുക്ത റാലിയില്‍ ആരോഗ്യ കാരണങ്ങളാല്‍ മുലായം സിങ് വിട്ടു നിന്നിരുന്നു. മുലായം സിങ്ങിനെ കൂടാതെ മായാവതിയും അഖിലേഷ് യാദവും, രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ അജിത് സിങ്ങും സയുക്ത റാലിയെ അഭിസംബോധന ചെയ്യും.
മായാവതി 1995ല്‍ മുലായം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് മുതല്‍ കടുത്ത രാഷ്ട്രീയ ശത്രുതയാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. അത് മറികടന്ന് കൊണ്ടാണ് അഖിലേഷ് യാദവ് മയാവതിയുമായി സഖ്യം ഉണ്ടാക്കിയത്. നേരത്തെ ഈ സഖ്യം രൂപീകരണത്തിലും മുലായം കടുത്ത അതൃപ്തി പരസ്യമാക്കിയിരുന്നു.ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി മുലായം സിങ്ങ് മത്സരിക്കുന്ന മണ്ഡലമാണ്.
Post Your Comments