ന്യൂഡല്‍ഹി: ബിജെപിയും കോണ്‍ഗ്രസും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്ന് ബിഎസ്പി നോതാവ് മായാവതി. യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി.
ബിജെപിയ്ക്ക് എതിരെയുള്ള എല്ലാ സഖ്യകക്ഷികളായ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്‍കി ബിജെപിയ്ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും മായാവതി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിജെപിയും കോണ്‍ഗ്രസും നല്‍കുന്ന പഞ്ചസാര പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണു പോകരുതെന്നാണ് മായാവതി പ്രവര്‍ത്തകരോട് പറഞ്ഞു.
മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വ്വെകളിലും വഞ്ചിതരാകരുതെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു. ഏത് വിധേനയും അവര്‍ നിങ്ങളെ പാട്ടിലാക്കാന്‍ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവര്‍ പ്രയോഗിക്കും. എന്നാല്‍ അവരുടെ കപടവാഗ്ദാനങ്ങളില്‍ വീണു പോകരുതെന്നും മായാവതി പറഞ്ഞു.
സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയില്‍ നിന്ന് പ്രവര്‍ത്തിച്ചു തുടങ്ങാനാണ് ബിഎസ്പിയുടെ തീരുമാനം. ബിഎസ്പി ഇതുവരെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടില്ല.പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപി ചെയ്യുന്നതെന്നും മായാവതിപറഞ്ഞു.
Post Your Comments