വരണാസി:വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെമത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ബിഎസ്പി – എസ്പി സഖ്യത്തെ പിന്തുണക്കും.
ദലിത് വോട്ടുകള്‍ ബിജെപിക്കെതിരെ ഏകീകരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.ബിഎസ്പി അധ്യക്ഷ മായാവതി ബിജെപിയുടെ ഏജന്റെന്ന് ആക്ഷേപിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.
നേരത്തെ ചന്ദ്രശേഖര്‍ മത്സരിച്ച് ദലിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തന്റെ സ്ഥാനാര്‍ഥിത്വം ഒരു വിധത്തിലും മോദിക്കും ബിജെപിക്കും അനുകൂലമായി മാറാന്‍ പാടില്ലെന്ന് വ്യക്തമാക്കി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയത്.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.മായാവതി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.
Post Your Comments