Latest NewsNewsInternational

കൂലിപ്പട്ടാളമായി അധപതിച്ച്‌ പാകിസ്ഥാൻ പൈലറ്റുമാര്‍; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അങ്കാറ: പാകിസ്താന്റെ അടുപ്പം തുർക്കിയിലേക്ക്. അറബ് രാജ്യങ്ങളെ പിണക്കി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയുമായി പാകിസ്ഥാന്‍ അടുപ്പം കാണിക്കുന്നതിന്റെ കൂടുതല്‍ കാരണങ്ങള്‍ പുറത്ത്. എന്നാൽ പാക് വൈമാനികര്‍ തുര്‍ക്കിയുടെ വ്യോമസേനയില്‍ കൂലിപ്പണി ചെയ്യുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിദേശ മാദ്ധ്യമങ്ങള്‍ പുറത്ത് വിടുന്നത്. അടുത്തിടെയായി പാകിസ്ഥാന്‍ പ്രധാനമന്ത്രി തുര്‍ക്കി ഭരണാധികാരിയായ എര്‍ദോഗനുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

അതേസമയം കാശ്മീര്‍ വിഷയത്തിലടക്കം തുര്‍ക്കി പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അമേരിക്കയില്‍ നിന്നും മുന്‍പ് തുര്‍ക്കി സ്വന്തമാക്കിയ എഫ് 16 വിമാനങ്ങളില്‍ പാകിസ്ഥാന്‍ പൈലറ്റുമാരെ തുര്‍ക്കി ഉപയോഗിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. 2016ല്‍ തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമം തുര്‍ക്കിയുടെ വ്യോമസേനയെ ദുര്‍ബലപ്പെടുത്തിയിരുന്നു. അട്ടിമറി നടത്താന്‍ മുന്നിട്ട് നിന്നത് തുര്‍ക്കി വ്യോമസേനയിലെ ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയ ഭരണകൂടം കുറ്റവാളികളെ സേനയില്‍ നിന്നും തിരക്കിട്ട് ഒഴിവാക്കിയിരുന്നതാണ് പൈലറ്റുമാര്‍ക്ക് ക്ഷാമമുണ്ടാവാന്‍ കാരണമായത്. 300 ഓളം തുര്‍ക്കി പൈലറ്റുമാരെയാണ് തിരക്കിട്ട് ഒഴിവാക്കിയത്.

Read Also: കമലാ ഹാരിസിന് ഇഷ്‌ടം ഇഡ്ഡലിയും സാമ്പാറും

ഭരണകൂടത്തിന്റെ പ്രതികാര നടപടി ഭയന്ന് നിരവധി പൈലറ്റുമാര്‍ മറ്റു രാജ്യങ്ങളില്‍ അഭയം തേടുകയും ചെയ്തിരുന്നു. ഇതോടെ പൈലറ്റുമാരില്ലാതെ തുര്‍ക്കി വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പരിശീലന പറക്കല്‍ പോലും നടത്താനാവാതെ ദീര്‍ഘനാള്‍ നിലത്ത് ഇടേണ്ടിവന്നു. ഇതിന് പ്രതിവിധിയായാണ് പാകിസ്ഥാന്‍ പൈലറ്റുമാരെ കൊണ്ട് വന്ന് തുര്‍ക്കി സേനയിലെ പുതുതലമുറയ്ക്ക് പരിശീലനം നല്‍കുവാനാണ് തുര്‍ക്കി ഭരണകൂടം തുനിഞ്ഞത്. ഇതിന്റെ പ്രാരംഭ ഘട്ടമായി പുതിയ പൈലറ്റുമാരെ അതിവേഗത്തില്‍ പരിശീലിപ്പിക്കാന്‍ പ്രത്യേകിച്ച്‌ എഫ് 16 വിമാനങ്ങളുപയോഗിക്കുവാന്‍ പരിശീലകരെ അയയ്ക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അമേരിക്ക തുര്‍ക്കിയുടെ പദ്ധതിയെ തുടക്കത്തിലേ എതിര്‍ത്തിരുന്നു. പാകിസ്ഥാന് പകരം സൗദി, ഖത്തര്‍ എന്നിവിടങ്ങളിലെ പൈലറ്റുമാരെ തങ്ങള്‍ വികസിപ്പിച്ച്‌ തുര്‍ക്കിക്ക് വില്‍പ്പന നടത്തിയ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയും നല്‍കി. എന്നാല്‍ രഹസ്യമായി പാക് പൈലറ്റുമാരെ തുര്‍ക്കി അമേരിക്ക അറിയാതെ ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ വെല്ലുവിളികളും നേരിടാനാണ് തുര്‍ക്കി ഇത്തരമൊരു സാഹസത്തിലേക്ക് നീങ്ങിയത്.

shortlink

Post Your Comments


Back to top button