Latest NewsNewsIndia

ഈ വാതിൽ തുറന്നു തന്നെ കിടക്കും, ബിജെപി ഒഴിച്ച് ആർക്കും വരാം: പ്രിയങ്ക ഗാന്ധി

ലഖ്നോ: യു പി ഇലക്ഷനിൽ നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ വാതിൽ തുറന്നു തന്നെ കിടക്കുമെന്നും, ബി ജെ പി അല്ലാതെ ആര് വന്നാലും സഖ്യമുണ്ടാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍, ബിജെപിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാര്‍ട്ടിക്കുമുള്ളതെന്നും അവര്‍ ആരോപിച്ചു.

Also Read:കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും നല്‍കാം ഈ പച്ചക്കറികൾ!

‘കോണ്‍ഗ്രസിന്റെ വാതില്‍ ബിജെപിക്കു മുന്നില്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ബാക്കിയുള്ളവരുമായെല്ലാം സഖ്യത്തിന് തയാറാണ്. ബിജെപിയ്ക്കും എസ്പിക്കും ഒരേ രാഷ്ട്രീയശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തില്‍നിന്ന് അവര്‍ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിനു പറയാനുള്ളത് സാധാരണക്കാര്‍ക്കാണ് നേട്ടമുണ്ടാകേണ്ടത്’, പ്രിയങ്ക പറഞ്ഞു.

‘വികസനവിഷയങ്ങളാണ് ഉയര്‍ത്തേണ്ടത്. മതവര്‍ഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്നവര്‍ക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവര്‍ പരസ്പരം അതില്‍നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്’, പ്രിയങ്ക വ്യക്തമാക്കി.

‘കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തര്‍പ്രദേശിലെ സാഹചര്യവും കര്‍ഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. ഭാവി പറയാനറിയില്ല. സീറ്റുകള്‍ പ്രവചിക്കുന്നതും അപക്വമാകും. എല്ലാം 2022 തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാന്‍ പോകുന്നില്ല. യുപിയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാര്‍ട്ടിയാകാന്‍ പോകുകയാണ് കോണ്‍ഗ്രസ്’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button