തിരുവനന്തപുരം : പിണറായി സര്‍ക്കാറിന് കല്ലുകടിയായി ബിനീഷ് കോടിയേരിയും ശിവശങ്കറും. പ്രതിഷേധക്കാരെ നേരിടാന്‍ ഇനി മുതല്‍ സെക്രട്ടേറിയറ്റിന്റെ നാലുഗേറ്റുകളിലും നിലയുറപ്പിച്ച് സായുധസേന. ബംഗലൂരു മയക്കു മരുന്ന്-സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ശിവശങ്കറില്‍ നിന്നും ബിനാഷ് കോടിയേരിയില്‍ നിന്ന് ഒരോ ദിവസവും പുറത്തുവരുന്നത് സര്‍ക്കാറിനെ പിടിച്ചുലയ്ക്കുന്ന വിവരങ്ങളാണ്. ഇതോടെ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപിക്കുകയാണ്. പ്രതിഷധങ്ങള്‍ കനത്തതോടെ സെക്രട്ടേറിയറ്റിന്റെ നാലുഗേറ്റുകളിലും സായുധസേനയെ വിന്യസിയ്ക്കാണാണ് തീരുമാനം.
സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഇനി കേരളാ പൊലീസിനു കീഴിലുള്ള സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്‌ഐഎസ്എഫ്). സെക്രട്ടേറിയറ്റ് സുരക്ഷ സംബന്ധിച്ച നിരവധി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. കര്‍ശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതല്‍ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ കടത്തിവിടൂ. സെക്രട്ടേറിയറ്റ് ഗാര്‍ഡുകള്‍ക്കാണ് നിലവില്‍ സുരക്ഷാ ചുമതല.
സെക്രട്ടേറിയറ്റിലെ 4 ഗേറ്റുകളിലും സായുധസേനയെ വിന്യസിക്കും. പ്രധാന ഓഫിസുകള്‍ക്കു മുന്നിലും സായുധ സേനയുണ്ടാകും. വ്യവസായ സുരക്ഷാ സേന എത്തുന്നതോടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കായി ഇപ്പോഴുള്ള കെട്ടിടങ്ങളിലും മാറ്റം വരും. കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങള്‍ പണിയും. വാഹനങ്ങളുടെ അടിവശം സ്‌കാന്‍ ചെയ്യുന്നതിനു കന്റോണ്‍മെന്റ് ഗേറ്റില്‍ സ്ഥാപിച്ച സ്‌കാനര്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി. ആധുനിക രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ കവാടങ്ങളില്‍ സ്ഥാപിക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സെക്രട്ടേറിയറ്റ് സെക്യൂരിറ്റി കമ്മിറ്റി രൂപീകരിച്ചും ഉത്തരവിറങ്ങി. പൊതുഭരണ പ്രിന്‍സിപ്പില്‍ സെക്രട്ടറിയാണ് അധ്യക്ഷന്‍. പിഡബ്ല്യുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സിറ്റി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. സെക്രട്ടേറിയറ്റിലേക്കു കടക്കുന്നതും പുറത്തിറങ്ങുന്നതും പാസ് നല്‍കുന്നതും പാര്‍ക്കിങും സുരക്ഷയും തീപിടിത്തം തടയാനുള്ള മാര്‍ഗങ്ങളുമെല്ലാം കമ്മിറ്റി വിലയിരുത്തും.
Post Your Comments