
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം. ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള ‘അക്സസ് കണ്ട്രോൾ’ സംവിധാനമാണ് സെക്രട്ടേറിയേറ്റിൽ സ്ഥാപിക്കുക.
കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ പദ്ധതി നടപ്പിലാക്കും.
Also Read: പിന്തുണ നൽകിയവർക്ക് നന്ദി: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ബിനോയ് കോടിയേരി നിലവിലെ ജീവനക്കാർക്കുള്ള ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തെ പുതിയ അക്സസ് കണ്ട്രോൾ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 1,95,40,633 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ചിലവാകുന്ന തുകയുടെ 30 ശതമാനം മുൻകൂറായി കെൽട്രോണിന് അനുവദിച്ചിട്ടുണ്ട്. 58,62,190 രൂപയാണ് ഇത്തരത്തിൽ കെൽട്രോണിന് മുൻകൂറായി നൽകുക. പൊതുഭരണ വകുപ്പിനാണ് ഇതിന്റെ മേൽനോട്ട ചുമതല. നിലവിൽ അനുമതി ഇല്ലാതെ ആർക്കും സെക്രട്ടേറിയേറ്റ് വളപ്പിൽ പ്രവേശിക്കാൻ സാധിക്കില്ല. മന്ത്രിമാരെ കാണാനും മറ്റും വരുന്നവർ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്
Post Your Comments