ശ്രീനഗര്‍ : പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇന്ത്യയിലെ പുരാതന ശിവക്ഷേത്രം തകര്‍ന്നു. ജമ്മു കശ്മീരില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ വിവിധ സെക്ടറുകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പ്രദേശത്തെ പുരാതന ശിവക്ഷേത്രമാണ് തകര്‍ന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഷാഹ്പൂര്‍, കിര്‍നി, ക്വാസ്ബ എന്നീ സെക്ടറുകളിലാണ് പാക് സൈന്യം പുലര്‍ച്ചയോടെ ആക്രമണം നടത്തിയത്. പാക് സൈനികര്‍ നടത്തിയ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലുമാണ് ശിവ ക്ഷേത്രം തകര്‍ന്നത്. പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് പ്രദേശത്ത് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടും പാക് സൈന്യം ജനവാസ മേഖലയ്ക്ക് നേരെ ഷെല്ലാക്രമണം നടത്തിയിരുന്നു. പാക് സൈനികരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments