ന്യൂഡൽഹി: കുതിരക്കച്ചവടം നടത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായി സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. കുതിരക്കച്ചവടം നടത്തിയും ഏജന്സികളെ ദുരുപയോഗിച്ചും ജനങ്ങള് തെരഞ്ഞെടുത്ത സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി രാജ്യമാകെ ശ്രമം നടത്തുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്ക്കാരും സിപിഐ എമ്മും നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്.
Read Also: ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി ബിനീഷ്; കാണാന്‍ അനുമതി തേടി കുടുംബം
ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി പാര്ടി അംഗം പോലുമല്ല. കേസില് പാര്ടിക്ക് ധാര്മിക ഉത്തരവാദിത്വം ഇല്ലെന്നും യെച്ചൂരി പറഞ്ഞു. അന്വേഷണം നടത്തി ബിനീഷ് കുറ്റം ചെയ്തുവെങ്കില് ശിക്ഷിക്കപ്പെടട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് പാര്ടി നിലപാട്. കോടിയേരി പറഞ്ഞതുപോലെ, ജയ്ഷായുടെ കേസില് അന്വേഷണം തുടരട്ടെയെന്ന് പറയാന് അമിത് ഷായ്ക്ക് സാധിക്കുമോയെന്ന് യെച്ചൂരി ചോദിച്ചു.
Post Your Comments