കൊച്ചി: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി മൂന്നാം ദിവസവും എന്‍ഫോഴ്സമെന്റിന്റെ ചോദ്യം ചെയ്യലിനോടു നിസഹകരണം തുടരുന്നു. എന്നാൽ അനൂപ് മുഹമ്മദിന് നല്‍കിയെന്ന് സമ്മതിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ഒഴിഞ്ഞുമാറുന്നത്. അതിനിടെ ബിനീഷിനെ കാണാനുള്ള അനുമതി ആവശ്യപ്പെട്ടു സഹോദരന്‍ ബിനോയ് ഹൈക്കോടതിയെ സമീപിക്കും. ഇന്നലെ ഇതേ ആവശ്യവുമായി ഇ.ഡി ഓഫീസിലെത്തിയെങ്കിലും അനുവദിച്ചിരുന്നില്ല.
Read Also: മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന്‍ ബിജെപിയിലേക്ക്
അതേസമയം ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. പണമിടപാട് നടന്നിട്ടുണ്ടെന്ന് ബിനീഷ് സമ്മതിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി വ്യക്തമാക്കിയിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാകുന്നതിനായാണു തുടര്‍ച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത്. ഇന്നലെ(ഒക്‌ടോബർ-31) പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ മൂന്നു ഉദ്യോഗസ്ഥര് മാറി മാറി ചോദിച്ചെങ്കിലും വെളിപെടുത്താന്‍ ബിനീഷ് തയാറായില്ല. ഇന്നും നിസഹകരണം തുടരുകയാണെന്നാണു പുറത്തുവരുന്ന വിവരം.
Post Your Comments