ബിലാസ്പൂർ: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ബിലാസ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച പരമ്പരാഗത വാദ്യോപകരണമായ ‘രണസിംഗ’ അദ്ദേഹം വായിച്ചു. ‘ഇത് ഭാവിയിലെ ഓരോ വിജയത്തിന്റെയും തുടക്കം കുറിക്കുന്നു’ എന്ന് രണസിംഗ വായിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
എൻസിഡി: പുതിയ പ്രഖ്യാപനവുമായി മുത്തൂറ്റ് ഫിനാൻസ്
‘സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാരുകൾ തറക്കല്ലിടുക മാത്രമാണ് ചെയ്തത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യഥാർത്ഥ പദ്ധതികളെക്കുറിച്ച് അവർ മറന്നു പോവുകയാണ് പതിവ്. എന്നാൽ, ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്. 2014ൽ ഹിമാചൽ പ്രദേശിൽ മൂന്ന് മെഡിക്കൽ കോളേജുകളേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ എട്ട് വർഷത്തിനിടെ എട്ട് മെഡിക്കൽ കോളേജുകളും എയിംസും സ്ഥാപിച്ചു,’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments