Latest NewsIndiaNews

ഇന്ത്യയുടെ സൈനിക കരുത്ത് ചോദ്യം ചെയ്ത കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

പാറ്റ്‌ന : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ സൈനിക കരുത്ത് ചോദ്യം ചെയ്യുന്നവർക്ക് രാജ്യത്ത് തലയുയർത്തി നിൽക്കാൻ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാറ്റ്‌നയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധ ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

കോൺഗ്രസ് രാജ്യത്തിന്റെ സൈനിക കരുത്ത് ചോദ്യം ചെയ്തു കൊണ്ടേയിരിക്കുകയാണ്. ചൈന നമ്മുടെ 1200 ചതുരശ്ര കിലോമീറ്റർ ഭൂമി കയ്യടക്കിയെന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. സത്യം പുറത്തറിഞ്ഞാൽ കോൺഗ്രസിന് രാജ്യത്ത് തല ഉയർത്തിപിടിച്ച് നിൽക്കാൻ സാധിക്കില്ല. നിങ്ങളെല്ലാവരും വിദ്യാസമ്പന്നരായ ആളുകളാണ്. 1962 മുതൽ 2013 വരെ രാജ്യത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം. നമ്മുടെ ജവാന്മാരാണ് രാജ്യത്തിന്റ അഭിമാനമുയർത്തുന്നതെന്ന് അഭിമാനത്തോടെ പറയുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ- ചൈന അതിർത്തി സംഘർഷം സംബന്ധിച്ച് തെറ്റായ വാർത്തകളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ചോദ്യം ചെയ്ത കോൺഗ്രസിന് രാജ്യത്ത് തലയുയർത്തി നിൽക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button