Latest NewsKeralaNews

അങ്ങനെ കേരളത്തിലെ ഏറ്റവും വലിയ കുറ്റവാളി കുടുംബമായി കോടിയേരി കുടുംബം മാറി ; ഒരു അച്ഛന്‍ എന്ന നിലയില്‍ ചെയ്യേണ്ട കടമകള്‍ ചെയ്യാതെ മക്കളെ സമൂഹത്തിലെ ഏറ്റവും വൃത്തികെട്ടവന്മാരാക്കി വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തു ; നോബിള്‍ മാത്യു

കോട്ടയം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍ ആയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു. വര്‍ഷങ്ങളായി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അച്ഛന്‍ കോടിയേരിയുടെ തണലില്‍ തന്റെ അധോലോക സാമ്രാജ്യം വളര്‍ത്തുകയായിരുന്നു ബിനീഷെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നോബിള്‍ മാത്യു കോടിയേരി കുടുംബത്തിനെതിരെ തുറന്നടിച്ചത്.

കോടിയേരിയുടെ മക്കള്‍ ഉള്‍പ്പെടാത്ത ഒരു ക്രിമിനല്‍ സംഭവവും കേരളത്തിലില്ല എന്നതായി അവസ്ഥ. ലക്ഷണമൊത്ത ക്രിമിനലുകള്‍ ആയി മാറിയ ഇവര്‍ പെണ്ണ് കേസുമുതല്‍ മയക്കുമരുന്ന് വ്യാപാരം വരെ എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളിലും ബന്ധപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരം ജില്ലയിലെ കഴിഞ്ഞ 20 വര്‍ഷമായി നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും ബിനീഷ് കോടിയേരിയുടെ പങ്കു സുവ്യക്തമാണെന്നും നോബിള്‍ മാത്യു പറഞ്ഞു.

കേരളത്തിലെ സമാധാന ജീവിതത്തിനു ഭീഷണിയായി വളര്‍ന്നു വരുന്ന ഒരു ഭീകരനാണ് ബിനീഷ്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അച്ഛന്‍ കോടിയേരിയുടെ സ്വാധീനവും തണലും പിന്തുണയും മാത്രമാണ് ബിനീഷിന്റെ കൈമുതല്‍ .അതുപയോഗിച്ചാണ് ബിനീഷ് തന്റെ ക്രിമിനല്‍ കള്ളക്കടത്തു ബലാല്‍സംഗ സാമ്രാജ്യം പടുത്തുയര്‍ത്തിയത് .ഇന്നേവരെ തന്റെ പുത്രന്മാരെ തള്ളിപ്പറയുകയോ അവര്‍ ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഒന്ന് ശാസിക്കുകയോ പോലും ബാലകൃഷ്ണന്‍ ചെയ്തിട്ടില്ല. ഒരു അച്ഛന്‍ എന്ന നിലയില്‍ ചെയ്യേണ്ട കടമകള്‍ ചെയ്യാതെ മക്കളെ സമൂഹത്തിലെ ഏറ്റവും വൃത്തികെട്ടവന്മാരാക്കി വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തു കോടിയേരിക്കുടുംബം – എന്ന് നോബിള്‍ മാത്യു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

നോബിള്‍ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഒടുവില്‍ കേരളത്തിന്റെ സ്വന്തം മാഫിയ കിംഗ് ബിനീഷ് കോടിയേരി അറസ്റ്റിലായിരിക്കുന്നു. വര്‍ഷങ്ങളായി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അച്ഛന്‍ കോടിയേരിയുടെ തണലില്‍ തന്റെ അധോലോക സാമ്രാജ്യം വളര്‍ത്തുകയായിരുന്നു ബിനീഷ്. അങ്ങനെ കേരളത്തിലെ ഏറ്റവും വലിയ കുറ്റവാളി കുടുംബമായി കൊടിയേരിക്കുടുംബം മാറി. കോടിയേരിയുടെ മക്കള്‍ ഉള്‍പ്പെടാത്ത ഒരു ക്രിമിനല്‍ സംഭവവും കേരളത്തിലില്ല എന്നതായി അവസ്ഥ. ലക്ഷണമൊത്ത ക്രിമിനലുകള്‍ ആയി മാറിയ ഇവര്‍ പെണ്ണ് കേസുമുതല്‍ മയക്കുമരുന്ന് വ്യാപാരം വരെ എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളിലും ബന്ധപ്പെട്ടിട്ടുണ്ട് .
തിരുവനന്തപുരം ജില്ലയിലെ കഴിഞ്ഞ 20 വര്‍ഷമായി നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും ബിനീഷ് കോടിയേരിയുടെ പങ്കു സുവ്യക്തമാണ് .അയാള്‍ നയിക്കുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റാണ് ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പ് ,സന്തോഷ് മാധവന്‍ കേസ് ,മുത്തൂറ്റ് പോള്‍ ജോര്‍ജ് വധം ,തിരുവനന്തപുരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വധം ,എന്നിവയിലെല്ലാം പങ്കെടുത്തത്.
ബിനീഷിനു ഹഫ്ത പിരിവ് നല്‍കാതെ കേരളത്തില്‍ ഒരു സിനിമ പോലും അനൗണ്‍സ് ചെയ്യാന്‍ ആകാത്ത സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട് .ചലച്ചിത്ര താരം ദിലീപിനെതിരെ നടന്ന മുഴുവന്‍ നീക്കങ്ങളുടെയും ചുക്കാനും ബിനീഷ് കോക്കസിനാണ് .ബിനീഷ് കോടിയേരിയും ജമാ അത്തെ ഇസ്ലാമി ഫണ്ടിങ് ഗ്രൂപ്പുകളും കൂടി നടത്തിയ സംയുക്ത ഓപ്പറേഷന്‍ ആണ് ദിലീപിനെ കുടുക്കിയ വ്യാജ ആരോപണത്തിന് പിന്നില്‍ .
കേരളത്തിലെ സമാധാന ജീവിതത്തിനു ഭീഷണിയായി വളര്‍ന്നു വരുന്ന ഒരു ഭീകരനാണ് ബിനീഷ് .പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അച്ഛന്‍ കോടിയേരിയുടെ സ്വാധീനവും തണലും പിന്തുണയും മാത്രമാണ് ബിനീഷിന്റെ കൈമുതല്‍ .അതുപയോഗിച്ചാണ് ബിനീഷ് തന്റെ ക്രിമിനല്‍ കള്ളക്കടത്തു ബലാല്‍സംഗ സാമ്രാജ്യം പടുത്തുയര്‍ത്തിയത് .ഇന്നേവരെ തന്റെ പുത്രന്മാരെ തള്ളിപ്പറയുകയോ അവര്‍ ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഒന്ന് ശാസിക്കുകയോ പോലും ബാലകൃഷ്ണന്‍ ചെയ്തിട്ടില്ല. ഒരു അച്ഛന്‍ എന്ന നിലയില്‍ ചെയ്യേണ്ട കടമകള്‍ ചെയ്യാതെ മക്കളെ സമൂഹത്തിലെ ഏറ്റവും വൃത്തികെട്ടവന്മാരാക്കി വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തു കൊടിയേരിക്കുടുംബം ..
പിണറായി വിജയന്റെ കാലശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നവരില്‍ ഒന്നാം പേരുകാരന്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്.കേവലം ആഭ്യന്തരമന്ത്രി സ്ഥാനം മാത്രം കിട്ടിയപ്പോള്‍ ബാലകൃഷ്ണന്റെ തണലില്‍ ബിനീഷ് ഇത്രയും വലിയ ഒരു ഭീകരനായെങ്കില്‍ ,കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി ആയാല്‍ ബിനീഷ് എത്രത്തോളം വളരും എന്നത് സിപിഎം അണികള്‍ ചിന്തിക്കേണ്ട വിഷയമാണ് . അങ്ങിനെ കോടിയേരി മുഖ്യമന്ത്രി ആകുന്ന അവസ്ഥ വന്നാല്‍ കേരളത്തിന്റെ ഭീകര ഭരണം ബിനീഷ് കയ്യേല്‍ക്കും .പാര്‍ട്ടി നോക്കുകുത്തിയാകും .പ്രകാശ് കാരാട്ടിന് പകരം കാരാട്ട് റസാക്കും ,മഠത്തില്‍ അപ്പുവിന് പകരം മഠത്തില്‍ രഘുവും പാര്‍ട്ടിയുടെ ഉന്നത സ്ഥാനം അലങ്കരിക്കും .
ബിനീഷ് കോടിയേരി നേതൃത്വം നല്‍കുന്ന ഡ്രഗ് കാര്‍ട്ടലിനെ ഇല്ലായ്മ ചെയേണ്ടത് ഓരോ ശരാശരി മലയാളിയുടെയും ആവശ്യമാണ് .അതിലേക്കുള്ള ആദ്യ നടപടി ആയി മാറട്ടെ ഈ അറസ്റ്റ് .
അഡ്വ നോബിള്‍ മാത്യു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button